കോട്ടയത്ത് പാലാ പൊൻകുന്നം റോഡിൽ ആസിഡ് കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. ടയർ പഞ്ചറായതിനെ തുടർന്ന് കുറ്റില്ലത്തിന് സമീപത്തെ വളവിൽ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പൊൻകുന്നത്തെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ആസിഡ് ചോർച്ചയില്ല. വാഹനം ഉയർത്തുന്നതിയായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം എത്തും. ഇന്ന് വെളുപ്പിന് നാല് മണിക്കായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.