കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 25 മലയാളികളടക്കം 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. യുക്രൈൻ വ്യോമാതിർത്തി അടച്ചതോടെയാണ് ബുക്കാറെസ്റ്റ്, ബുഡപാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പുറപ്പെടുന്നത്. യുക്രൈന്‍-റൊമാനിയ അതിർത്തിയിലും യുക്രൈന്‍-ഹംഗറി അതിർത്തിയിലും എത്തുന്ന പൗരന്മാരെ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് മാർഗം യഥാക്രമം ബുക്കാറെസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും എത്തിക്കും. തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കുന്നത്. യുക്രൈനില്‍ കുടുങ്ങിയ 250 ഇന്ത്യൻ പൗരന്മാരുമായി റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്നുള്ള എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു.