ചെറുതോണി∙ ഇടുക്കി ചെറുതോണി മക്കുവള്ളിയിൽ 3 വയസുകാരിയെ സിംഹവാലൻ കുരങ്ങ് ആക്രമിച്ചു. സാരമായി പരുക്കേറ്റ കുട്ടി ഇടുക്കി മെഡിക്കൽ കോളേജിൽ പരിചരണത്തിലാണ്. ഇന്നലെ വൈകീട്ട് മുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോൾ പാഞ്ഞെത്തിയ കുരങ്ങ് കുട്ടിയുടെ ദേഹമാസകലം മാന്തി പരുക്കേൽപ്പിക്കുകയായിരുന്നു.