Spread the love

പാലക്കാട്∙ മൂലപ്പാടത്ത് പുലി ഇറങ്ങിയതായി നാട്ടുകാർ. മൂലപ്പാടത്ത് ഷംസുദ്ദീന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിധ്യമുണ്ടെന്നാണു പ്രഥമിക സ്ഥിരീകരണം.

വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും നടപടിയെടുക്കാൻ വൈകിയെന്നു നാട്ടുകാർ ആരോപിച്ചു. മാസങ്ങൾക്കു മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും വനംവകുപ്പ് ആവശ്യമായ നടപടിയെടുത്തില്ലെന്നാണു നാട്ടുകാർ പറയുന്നത്.

Leave a Reply