Spread the love

സുൽ‌ത്താൻ ബത്തേരി∙ കൊളഗപ്പാറ ചൂരിമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിൽ കുടുങ്ങി. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് ശനിയാഴ്ച പുലർച്ചെയോടെ കടുവ പെട്ടത്. ഈ മേഖലയിൽ രണ്ടാഴ്ചയായി കടുവ ഇറങ്ങിയിട്ട്. നിരവധി കന്നുകാലികളെ കടുവ കൊന്നതോടെയാണ് പിടികൂടാൻ കെണി ഒരുക്കിയത്.

കടുവയെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിലും വനംവകുപ്പ് തുടങ്ങിയിരുന്നു. അതിനിടെയാണ് ശനിയാഴ്ച രാവിലെ കടുവ കൂട്ടിൽ കുടുങ്ങിയത്.കടുവയെ കൂടുതൽ പരിശോധനകൾക്കായി വനംവകുപ്പ് കൊണ്ടുപോയിരുന്നു. ഇതിൽ ‘‘വയനാട് സൗത്ത് 09’’ എന്ന കടുവയാണിതെന്ന് വനം വകുപ്പിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടു. ഈ കടുവയാണ് ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയത്. ഇതു തന്നെയാണ് സിസിയിലും ഇറങ്ങിയത്.ഇതേസമയം വെള്ളിയാഴ്ച രാത്രി ബത്തേരി ടൗണിൽ കരടി ഇറങ്ങി. കോടതി വളപ്പിലെത്തിയ കരടി മതിൽ ചാടിക്കടന്ന് പോകുകയായിരുന്നു.

Leave a Reply