സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭാര്യ സൈറ ബാനു തന്റെ അഭിഭാഷക മുഖേന പ്രസ്താവന ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റഹ്മാനും ഡിവോഴ്സ് സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റിട്ടു. പോസ്റ്റിൽ ഉപയോഗിച്ച ചില ഹാഷ് ടാഗുകളുടെ പേരിലിപ്പോൾ വലിയ വിമർശനം നേരിടുകയാണ് എ ആർ റഹ്മാനിപ്പോൾ.
തന്റെ എക്സ് പോസ്റ്റിന് താഴെ എആർ റഹ്മാൻ നൽകിയ ഹാഷ് ടാഗാണ് ട്രോളന്മാരെ ഉണർത്തിയത്. #arrsairaabreakup എന്ന ഹാഷ്ടാഗായിരുന്നു ഡിവോഴ്സ് കുറിപ്പിൽ റഹ്മാൻ കൂട്ടിച്ചേർത്തത്.
നിങ്ങളുടെ സോഷ്യൽമീഡിയ അഡ്മിനെ എത്രയും പെട്ടെന്ന് പുറത്താക്കണം, ഇത്തരമൊരു അവസരത്തിൽ ഹാഷ്ടാഗ് ഇട്ട ബുദ്ധിമാൻ ആരാണ്? – എന്ന് എക്സിൽ ചിലർ കമന്റെഴുതി.
സർക്കാസ കുറിപ്പുകളെഴുതി ശ്രദ്ധേയനായ ദന്തഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ARRനെ ട്രോളുന്നതായിരുന്നു. സ്വന്തം ഡിവോഴ്സ് ഹാഷ് ടാഗ് ഇട്ടു അനൗൺസ് ചെയ്യുന്ന പ്രത്യേക തരം മനുഷ്യരുള്ള കാലം – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.