Spread the love

മലപ്പുറം : ജില്ലയിൽ തെരുവുനായ്ക്കളുടെ പേവിഷ പ്രതിരോധ കുത്തിവയ്പ് പദ്ധതി നടപ്പാക്കിയത് 29 തദ്ദേശസ്ഥാപനങ്ങളിൽ മാത്രം. 24 പഞ്ചായത്തുകളിലും 5 നഗരസഭകളിലുമാണ് കുത്തിവയ്പ് നടത്തുകയോ തുടരുകയോ ചെയ്യുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 15 വരെയായിരുന്നു തെരുവുനായ്ക്കൾ, വളർത്തുനായ്ക്കൾ, പൂച്ചകൾ എന്നിവയ്ക്കായി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ പ്രഖ്യാപിച്ചത്. 106 തദ്ദേശസ്ഥാപനങ്ങളുള്ള ജില്ലയിൽ ഭൂരിഭാഗം മൃഗങ്ങളെയും കുത്തിവയ്പ്പിനു വിധേയമാക്കാനായിട്ടില്ല.

2019–20ലെ സെൻസസ് പ്രകാരം ജില്ലയിൽ 18,554 തെരുവുനായ്ക്കളും 18,277 വളർത്തുനായ്ക്കളും 13,877 വളർത്തുപൂച്ചകളും ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ഇതിൽ 2826 തെരുവുനായ്ക്കൾക്കും 2874 വളർത്തുനായ്ക്കൾക്കും മാത്രമാണ് വാക്സീൻ നൽകിയത്. 1841 പൂച്ചകൾക്കും വാക്സിനെടുത്തു. അതേസമയം ക്യാംപെയ്ൻ കാലാവധി അവസാനിച്ചെങ്കിലും ചില തദ്ദേശസ്ഥാപനങ്ങളിൽ കുത്തിവയ്പ് തുടരുന്നുണ്ട്.

Leave a Reply