Spread the love

കുളത്തിൽ കിടക്കുന്നത് പ്ലാസ്റ്റിക് പ്രതിമയാണെന്നോർത്ത് സെൽഫിയെടുക്കാൻ ഇറങ്ങിയ വിനോദസഞ്ചാരി തലനാരിഴയ്ക്ക് മുതലയിൽ നിന്ന് രക്ഷപെട്ടു. ഫിലിപ്പൈൻസിലെ വിനോദ സഞ്ചാരിയാണ് നീളമുള്ള ഭീമൻ മുതലയുടെ പിടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്.

ഒരു കൈ കൊണ്ട് മുതലയെ പിടിച്ച് മറുകൈ കൊണ്ട് സെൽഫി പകർത്താനൊരുങ്ങിയ 68കാരന്റെ ഇടത്തുകൈയിൽ മുതല കടിക്കുകയായിരുന്നു. ഇയാളെ വലിച്ച് വെള്ളത്തിലേക്ക് താഴ്ത്തിയെങ്കിലും രക്ഷപെടുകയായിരുന്നുവെന്ന് ഡെയ്​ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.പരുക്കേറ്റ വിനോദസഞ്ചാരിയെ ഉടനടി ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കി. പാർക്കിൽ മറ്റ് ജീവികളുടെ വലിയ പ്രതിമകൾ സ്ഥാപിച്ചിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് കൂറ്റൻ മുതലയ്ക്കൊപ്പം ചിത്രം പകർത്താൻ ഇയാൾ ചാടിയത്. പാർക്കിലെങ്ങും മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്ന് പരുക്കേറ്റയാളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം പാർക്ക് അധികൃതർ നിഷേധിച്ചു. പരുക്കേറ്റയാൾക്ക് ചികിൽസയ്ക്കായി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply