
ബാലരാമപുരത്തെ വനിതാ അറബിക് കോളേജില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തി ഒരാളെ അറസ്റ്റു ചെയ്തു.
ബീമാപള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാനെ (20) ആണ് പോക്‌സോ നിയമപ്രകാരം പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അറബിക് കോളേജുമായി ബന്ധമില്ലെന്നാണ് പ്രാഥമിക സൂചന.
വള്ളക്കടവ് സ്വദേശിയായ പെണ്‍കുട്ടിയെ കോളേജില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഹാഷിം ഖാനെ പ്രതിയാക്കിയത്.