Spread the love

തൃത്താല (പാലക്കാട്): പാലക്കാട് തൃത്താലയിൽ തെരുവുനായ ആക്രമണം. രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു. വൈകിട്ട് 7 മണിയോടെയാണ് സംഭവം.

കുമ്പിടി കെസി പള്ളിക്ക് സമീപം താമസിക്കുന്ന തുറക്കൽ മുഹമ്മദ്‌ മൗലവിയുടെ മകൻ സബാഹുദീന്റെ ചെവിയാണ് നായ കടിച്ചെടുത്തത്. ചെവിയുടെ ഭൂരിഭാഗവും തെരുവ് നായ കടിച്ചെടുത്തു. പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമണ്. മുൻപും ഇവിടെ തെരുവ് നായ ആക്രമണം ഉണ്ടായിട്ടുണ്ട്.

Leave a Reply