Spread the love

ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ റിപ്പോർട്ട് ചെയ്തു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകൾ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനും, എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ല. രണ്ട് കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുമുണ്ട്.

Leave a Reply