ന്യൂഡൽഹി: യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രിയെ വാദ്യമേളങ്ങളോടെ ബിജെപി നേതാക്കൾ സ്വീകരിച്ചു. മോദിയുടെ ഇന്ത്യയെ ലോകം വ്യത്യസ്തമായാണ് കാണുന്നത് എന്ന് ബി ജെ പി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു. യുഎൻ ഇൽ മോഡി നടത്തിയ പ്രസംഗം അഭിമാനമേകുന്നു. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ചർച്ച വിജയകരമായി. ഇന്ത്യയിലെ ജനങ്ങൾക്കു വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി നഡ്ഡ പറഞ്ഞു. മോദിയുടെ യുഎസ് സന്ദർശനം വിജയമാണെന്ന് ഹർഷവർധൻ ശൃംഗല പ്രതികരിച്ചു.