Spread the love
ആധാർ കാർഡ് പോലൊരു വിവാഹ ക്ഷണക്കത്ത്

ഛത്തീസ്‌ഗഢിലെ ജഷ്പൂർ ജില്ലയിലെ ഒരു യുവാവിന്റെ വിവാഹ ക്ഷണക്കത്ത് ആണ് ഇപ്പോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സർക്കാർ ജീവനക്കാരനായ അദ്ദേഹം തന്റെ ജോലിയോടുള്ള താല്പര്യം കാരണം ക്ഷണക്കത്ത് ആധാർ കാർഡിന്റെ മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഈ കത്തിന് പിന്നിലെ ആശയം അദ്ദേഹത്തിന്റെ മാത്രമാണ്. ആധാർ നമ്പറിന്റെ സ്ഥാനത്ത് വിവാഹത്തീയതി എഴുതിയിരിക്കുന്നു. കൂടാതെ, മറ്റ് വിശദാംശങ്ങളായ വരന്റെ പേര്, വധുവിന്റെ പേര്, വിവാഹസ്ഥലം – എല്ലാം ആധാർ ശൈലിയിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹത്തിന്റെ വിവരങ്ങൾ മാത്രമല്ല, മറിച്ച് കൊറോണ പകർച്ചവ്യാധി ഒഴിവാക്കുന്നതിനായി നമ്മൾ പാലിക്കേണ്ട മുൻകരുതലുകളും അതിൽ ചേർത്തിട്ടുണ്ട്. കൊറോണ മഹാമാരി മൂലം ആളുകളെ വീടുകളിൽ പോയി ക്ഷണിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പകരം, അതിഥികൾക്ക് അദ്ദേഹം ക്ഷണക്കത്തുകൾ മെയിൽ വഴി അയച്ചു കൊടുത്തു. ഗ്രാമത്തിൽ തന്നെ ഒരു പൊതുസേവന കേന്ദ്രം നടത്തുകയാണ് ലോഹിത് സിംഗ്. കൂടാതെ, ഗ്രാമത്തിൽ ഇന്റർനെറ്റും വിവാഹ കാർഡ് പ്രിന്റിംഗും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് ജോലികളും അദ്ദേഹം ചെയ്യുന്നു. തന്റെ ഗ്രാമത്തിലെ താമസക്കാർക്കായി ആധാർ കാർഡുകൾ തയ്യാറാക്കുന്നതും അദ്ദേഹത്തിന്റെ ജോലിയാണ്.

Leave a Reply