കോടഞ്ചേരി : ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ വേങ്ങത്താനത്ത് ഏലിയാമ്മയെ (78) കണ്ടെത്തി. ഓർമക്കുറവുള്ള ഏലിയാമ്മയെ ഒരാഴ്ചമുമ്പ് വൈകീട്ട് വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. പോലീസും ഡോഗ്സ്കാഡും നാട്ടുകാരും പ്രദേശത്ത് ഒരാഴ്ച തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പഞ്ചായത്തിലെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച് ശനിയായഴ്ച നടത്തിയ തിരച്ചിലിലാണ് തേവർമലയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഇവരെ കണ്ടെത്തിയത. ഏലിയാമ്മയെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരി പോലീസും നാട്ടുകാരും എന്റെ മുക്കം, ടാസ്ക് ഫോഴ്സ് കോടഞ്ചേരി കർമസേന മുറംപാത്തി, എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. തിരച്ചിലിൽ പങ്കെടുത്തവരെ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.