കീരംപാറ : പുന്നേക്കാടിനു സമീപം കളപ്പാറ പനച്ചിക്കുടി ജോബിയുടെ വീടിന്റെ മുറ്റത്തു കാട്ടാനയെത്തി നാശംവരുത്തി. ശനി രാത്രിയാണു സംഭവം. മുറ്റത്തും പുരയിടത്തിലുമായി നിന്ന തെങ്ങുകളും വാഴകളും നശിപ്പിച്ചു. ശബ്ദം കേട്ടു വാതിൽ തുറന്ന വീട്ടുകാർ ആനയെ കണ്ടു ഭയന്നു. പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണ്.