Spread the love

തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ സീതാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകള്‍ ഇരുപത്തെട്ടുകാരിയായ മഹാലക്ഷ്മിയാണ് പിടിയിലായത്.

ഭര്‍തൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് മഹാലക്ഷ്മിയും ഭര്‍ത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടര്‍ന്നു. ഇതിനിടെ കഴിഞ്ഞദിവസം ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്. ഇരുമ്പ് വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ തല തകര്‍ന്ന അവസ്ഥയിലായിരുന്ന സീതാലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷണ്മുഖ വേല്‍ തൊഴുത്തിലേക്ക് പോയതിന് പിന്നാലെയാണ് വീട്ടിലേക്ക് ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ചൊരാള്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുമ്പ് പൈപ്പുമായി വീട്ടിലേക്ക് കയറിയ ആള്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങിപ്പോവുന്നതും കാണാം. അക്രമി ധരിച്ചിരുന്നത് സീതാലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ വസ്ത്രമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Leave a Reply