Spread the love

മണ്ണാർക്കാട് : ഇരുചക്രവാഹനത്തിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്തതിന് കെ.എസ്.ഇ.ബി. ജീവനക്കാർക്ക് പിഴയിട്ട് മോട്ടോർവാഹനവകുപ്പ്. വാഹനത്തിന്റെ ഇൻഷുറൻസ് തുക അടയ്ക്കുന്നത് തെറ്റിയതും കണ്ടെത്തി. ഇതിനും പിഴയീടാക്കി. കെ.എസ്.ഇ.ബി. കുമരംപുത്തൂർ സെക്ഷനിലെ ജീവനക്കാരാണ് ജോലിയുടെ ഭാഗമായി നാട്ടുകൽ ഭാഗത്തേക്ക് പോകുമ്പോൾ ആര്യമ്പാവിൽവെച്ച് മോട്ടോർവാഹനവകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമായത്.

ജോലിയുടെ ഭാഗമായി ധരിക്കുന്ന മഞ്ഞത്തൊപ്പിയായിരുന്നു ബൈക്കോടിക്കുമ്പോൾ ജീവനക്കാർ ധരിച്ചിരുന്നത്. എന്നാൽ, ഇത് ഹെൽമെറ്റിന് പകരമല്ലെന്നതിനാലാണ് ഇരുവർക്കും പിഴയിട്ടത്. സംസ്ഥാനത്തിന്റെ മറ്റുചില ഭാഗങ്ങളിൽ കെ.എസ്.ഇ.ബി.യും മോട്ടോർവാഹനവകുപ്പും തമ്മിൽ നടന്ന നടപടികളുമായി സംഭവത്തെ കൂട്ടിച്ചേർക്കരുതെന്ന് രണ്ടുവകുപ്പിലെയും ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply