Spread the love

പുറത്തൂർ : നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മംഗലം ചേന്നര പെരുന്തിരുത്തി തൂക്കുപാലത്തിനു സമീപം പടുന്നവളപ്പിൽ വിഷ്ണുപ്രസാദ് (24) ആണ് മരിച്ചത്. പരുക്കേറ്റ അയൽവാസികളായ രോഹിത്ത്, വിഷ്ണു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെ പുറത്തൂർ പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. ആലിങ്ങലിൽനിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. മൂവരെയും ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഷ്ണു പ്രസാദിനെ രക്ഷിക്കാനായില്ല. കാവിലക്കാടുള്ള ടയർ കടയിലെ ജീവനക്കാരനാണ് വിഷ്ണുപ്രസാദ്.

Leave a Reply