Spread the love

എടത്വ (ആലപ്പുഴ) ∙ കൂട്ടുകാരനോടെപ്പം പമ്പാ നദിയിൽ നീന്താനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു. പട്ടാമ്പി വിളയൂർ എടത്തല മഞ്ചേരി തൊടിയിൽ പ്രകാശ് (47) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് പമ്പാ നദിയിൽ എടത്വ ചങ്ങങ്കരി തട്ടങ്ങാട്ടു വളവിൽ വടക്കേറ്റം കടവിൽ ആറു മണിക്കായിരുന്നു അപകടം ഉണ്ടായത്.

ഇന്നു രാവിലെ 9.30ന് തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തകഴിയിൽ വീടുനിർമാണവുമായി ബന്ധപ്പെട്ട് പണിസ്ഥലത്ത് താമസിച്ചു വരുകയായിരുന്നു.

Leave a Reply