
എറണാകുളം എക്സ്പ്രസില്‍ യാത്ര ചെയ്ത ജാര്‍ഖണ്ഡ് സ്വദേശിയാണ് പിടിയിലായത്ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നില്ല.
തമിഴ്‌നാട്ടിലെ ആരക്കോണത്ത് വച്ച് ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്. റാഞ്ചിയില്‍ നിന്നും എറണാകുളത്തേക്കുള്ള ദീര്‍ഘദൂര ട്രെയിനാണിത്. ഇയാള്‍ ജാര്‍ഖണ്ഡില്‍ വച്ച് ട്രെയിനില്‍ കയറി കേരളത്തിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചതെന്ന് സംശയിക്കുന്നു.ശുചിമുറി തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാര്‍ ടിടിഇയോട് പരാതിപ്പെട്ടു. തുടര്‍ന്ന് ട്രെയിനിലെ ജീവനക്കാരെത്തി കമ്ബിപ്പാര ഉപയോഗിച്ച് വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ട്രെയിനിന്റെ ശുചിമുറിയില്‍ തറയില്‍ ഇരിക്കുകയായിരുന്നു ഇയാള്‍. പ്രതിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു.