വണ്ടൂർ: ലഹരിക്കെതിരെയുള്ള മനുഷ്യ ശൃംഖലക്കുസമീപം കഞ്ചാവ് വിൽപ്പന നടത്തിയ ആൾ പൊലീസിന്റെ പിടിയിൽ. എംഎൽഎയടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടിക്കുസമീപം വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിലാണ് വണ്ടൂർ നടുവത്ത് സ്വദേശി കുമ്മാളി അഭിലാഷ് (34) പിടിയിലായത്. വണ്ടൂർ ഗവ. വിഎംസി ഹൈസ്കൂളിനുമുന്നിലാണ് സംഭവം. കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് അഭിലാഷിനെ പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിയ അഭിലാഷിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് കഞ്ചാവു പൊതികളും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.