Spread the love

ആലപ്പുഴ∙ ചന്തിരൂരിൽ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് ജനങ്ങൾ ഓടുന്നതിനിടെ യുവാവിനു കുത്തേറ്റു. അരൂർ കണ്ടോത്ത് വീട്ടിൽ സിബിയുടെ മകൻ ആൽബിൻ (22) ആണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ആൽബിൻ മരട് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും ആൽബിന് കുത്തേൽക്കുകയും ചെയ്തുവെന്നാണ് വിവരം.

പ്രതിയെക്കുറിച്ചു വിവരം ലഭിച്ചെന്നും മുൻ വൈരാഗ്യത്തെ തുടർന്നാണു ആൽബിനെ പ്രതി കുത്തിയതെന്നും പൊലീസ് അറിയിച്ചു. കുമർത്തുപടി ക്ഷേത്ര ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനയെ തളയ്ക്കാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പാപ്പാനെ ആന തട്ടി വീഴ്ത്തുകയായിരുന്നു. കൊല്ലം തടത്താവിള ശിവ എന്ന ആനയാണ് ഇടഞ്ഞത്. മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിൽ നിർത്തിയ ആന ദേശീയപാതയിൽ നിലയുറപ്പിക്കുകയായിരുന്നു.

Leave a Reply