പട്ടാപ്പകൽ ഇന്ത്യ ഗേറ്റിന് മുന്നിൽ ബാത്ത് ടവ്വൽ മാത്രം ധരിച്ച് ഒരു യുവതി നൃത്തം ചെയ്‌തെന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ? ഇന്ത്യയിലോ അതും ഇത്രയും സദാചാരക്കാർ ജീവിച്ചിരിക്കുമ്പോൾ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ സംഭവം സത്യമാണ്.
പുരുഷ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇന്ത്യ ഗേറ്റിന് മുന്നിൽ യുവതിയുടെ ടവ്വൽ പ്രകടനം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ കൊൽക്കത്ത സ്വദേശിയായ സന്നതി മിത്ര എന്ന യുവതിയാണ് സാഹസത്തിന് മുതിർന്നത്. എന്തയാലും വീഡിയോ വൈറലായതോടെ യുവതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡിഡിഎല്‍ജെയിലെ കജോൾ ഡാൻസ് ചെയ്ത പാട്ടിനാണ് സന്നതി ചുവട് വച്ചത്. ഇതിനിടെ ഇവർ ടവ്വൽ ഇടയ്‌ക്കിടെ പൂർണമായു അഴിക്കുകയും ഉടുക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളും മുതിർന്നവരുമടക്കം നോക്കിനിൽക്കവെയാണ് യുവതിയുടെ പ്രവർത്തികൾ. സഹാനുഭൂതിയും ദയയും ധൈര്യവും കൊണ്ട് ഏവരെയും പ്രചോദിപ്പിക്കൂ. ഹാപ്പി ഇന്റർ നാഷണൽ മെൻസ് ഡേ എന്നും ഇവർ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.
അതേസമയം പൊതുയിടത്തിലെ നഗ്നതാ പ്രദർശനത്തിന് യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.