Spread the love

കൊയിലാണ്ടി: മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. എടക്കുളം കല്ലാറുകണ്ടി ശ്രീജിത്ത്(28) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.വെള്ളിയാഴ്ച പുലർച്ചെ കോമത്തുകരയിൽ വെച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. 12.40 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

കൊയിലാണ്ടി സബ് ഇൻ്പെക്ടർ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെയെത്തിയത്. കൊയിലാണ്ടി തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ശ്രീജിത്തിൻ്റെ കൈവശം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Leave a Reply