മുതിര്‍ന്നവര്‍ക്കുള്ള ആധാര്‍ കാര്‍ഡ് പോലെതന്നെ നവജാത ശിശുകള്‍ക്കും സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധിത രേഖയാക്കിയിട്ടുണ്ട്. ഇത്തരം കാര്‍ഡിനെ ബാല്‍ ആധാര്‍ എന്നാണു വിളിക്കുന്നത്. ഈ കാര്‍ഡിന്റെ നിറമാണ് നീല. ഇത്തരം കാര്‍ഡിനെ ബാല്‍ ആധാര്‍ എന്നാണു വിളിക്കുന്നത്. ഈ കാര്‍ഡിന്റെ നീല നിറമാണ് . യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ) തന്നെയാണ് ബാല്‍ ആധാറും നല്‍കുന്നത്.
മുതിര്‍ന്ന ആളുകൾക്കുള്ള മാനദണ്ഡങ്ങള്‍ തന്നെയാണു ബാല്‍ ആധാറിനും പിന്തുടരേണ്ടത്. തിരിച്ചറിയല്‍ രേഖ, വിലാസത്തിന്റെ തെളിവ്, ബന്ധം തെളിയിക്കുന്ന രേഖകൾ, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയ്‌ക്കൊപ്പം ആവശ്യമുള്ളത്.
അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ബാല്‍ ആധാര്‍ നല്‍കുന്നത്. അഞ്ചു വയസ് കഴിയുന്നതോടെ ബാല്‍ ആധാര്‍ അസാധുവാകും. ബയോമെട്രിക്, ഐറിസ്, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്‍കി അഞ്ചു വയസിനു ശേഷവും 15-ാം വയസിലും നിര്‍ബന്ധിതമായി കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണം.
ഇതുവരെ കാര്‍ഡ് എടുക്കാത്ത അഞ്ചുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികൾക്കും ബാൽ ആധാർ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. മറ്റു രേഖകള്‍ക്കൊപ്പം സ്‌കൂള്‍ ഐഡി കാര്‍ഡുകളും ആധാറിനായി പരിഗണിക്കും. ഇത് രക്ഷിതാക്കളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കും.