Spread the love

കോട്ടയം∙ കർഷകർക്കു നൽകാനുള്ള പണം സർക്കാർ നൽകണമെന്ന ആവശ്യം ഉന്നയിച്ചതിനു സിനിമാതാരം ജയസൂര്യ നേരിടുന്ന സൈബർ ആക്രമണങ്ങളോടു പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ. ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ചാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തിയത്.
‘കൃഷ്ണപ്രസാദിനു പൈസകിട്ടിയത് അറിഞ്ഞില്ലായിരുന്നു അണ്ണാ’ എന്നു ചോദിച്ചു കൊണ്ടാണ് ഷാഫി പറമ്പിൽ സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ചത്. ആട്–2 നന്നായിരുന്നു എന്നാണ് ക്രിക്കറ്റ് താരം ജയസൂര്യയുടെ ചിത്രം പങ്കുവച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ പരാമർശത്തിന്റെ പേരിൽ സനത് ജയസൂര്യയുടെ പേജിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു. നിങ്ങളുടെ ഒരുസിനിമയും കാണില്ല. നിങ്ങൾക്കു കേരളത്തിന്റെ വികാരം അറിയില്ല. സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളൊന്നും നടക്കില്ല എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തിയത്.

Leave a Reply