ആം ആദ്മി ബീമ യോജന പദ്ധതിക്കു കീഴില്‍ നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നൽകിവരുന്നത്. രാജ്യത്തെ ഭൂരഹിതരായ കുടുംബങ്ങളുടെയും കുറഞ്ഞ വരുമാനക്കാരുടെയും ഉന്നമനവും സംരക്ഷണവും ലക്ഷ്യമിട്ട് 2007 ഒക്‌ടോബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് ഇതു. 18നും 59നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ/നാഥയ്‌ക്കോ പദ്ധതിയില്‍ അംഗമാകാം. പഞ്ചായത്ത് പ്രദേശത്ത് അഞ്ചു സെന്റോ അതില്‍ താഴെയോ ഭൂമി സ്വന്തമായിട്ടുള്ള കുടുംബങ്ങള്‍ക്ക് അനുകൂല്യത്തിന് അര്‍ഹതയുണ്ട്. ആനുകൂല്യങ്ങള്‍ നേരിട്ട് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലാകും എത്തുക.
ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പു നൽകുന്നുണ്ട്. കുടുംബനാഥന്റെ അപകടമരണത്തിന് 75000 രൂപ, സ്വാഭാവിക മരണത്തിന് 30000 രൂപ, പൂര്‍ണ അംഗവൈകല്യത്തിന് 75000 രൂപ എന്നിങ്ങനെയാണ് പദ്ധതി പ്രകാരം ലഭ്യമായ ആനുകൂല്യം.
അക്ഷയ സെന്ററില്‍ നിന്നുള്ള അപേക്ഷ പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി/ വില്ലേജ് ഓഫീസര്‍/ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കുകയാണ് ഇതിൽ അംഗമാകാൻ ചെയേണ്ടത്.