Spread the love
പഞ്ചാബില്‍ അധികാരം പിടിച്ച ആം ആദ്മി പാര്‍ട്ടിയുടെ നിയുക്ത മുഖ്യമന്ത്രിയായ ഭഗവന്ത് മന്‍ ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്യും

16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പഞ്ചാബ് മന്ത്രിസഭയിലെ 10 അംഗങ്ങളുടെ പട്ടിക തയ്യാറായിട്ടുണ്ട്. ഹര്‍പാല്‍ സിങ് ചീമ, അമന്‍ അറോറ, മേത്ത് ഹയര്‍, ജീവന്‍ ജ്യോത് കൗര്‍, കുല്‍താര്‍ സന്ദ്വാന്‍, ഛരണ്‍ജിത്ത്, കുല്‍വന്ദ് സിങ്, അന്‍മോള്‍ ഗഗന്‍ മാന്‍, സര്‍വ്ജിത്ത് കൗര്‍, ബാല്‍ജിന്ദര്‍ കൗര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ആദ്യപട്ടികയില്‍ മൂന്ന് വനിതകളാണ് ഇടംപിടിച്ചത്. കാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാര്‍ട്ടി പിന്നീട് വെളിപ്പെടുത്തുമെന്നാണ് റിപോര്‍ട്ട്.

Leave a Reply