പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വമ്പന്‍ ലീഡ്. ലീഡ് ഉയര്‍ത്തിയതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മന്നിന്റെ വസതിക്ക് മുമ്പില്‍ പാര്‍ട്ടി ചിഹ്നമായ ചൂലുയര്‍ത്തി താളത്തിനൊത്ത് നൃത്തം ചെയ്തും മുദ്രവാക്യം വിളിച് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. സംസ്ഥാനത്ത് ആം ആദ്മി സര്‍ക്കാരുണ്ടാക്കുമെന്ന് നേരത്തെ തന്നെ ഭഗവന്ത് മന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
117 സീറ്റുകളിലെ വോട്ടെണ്ണലാണ് കനത്ത സുരക്ഷയില്‍ പുരോഗമിക്കുന്നത്. 66 സ്ഥലങ്ങളിലെ 117 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. 1304 സ്ഥാനാര്‍ഥികളാണ് വിധി തേടുന്നത്.