Spread the love

നടൻ ജയം രവിയെ ഭാര്യ ആരതി രവിയും കുടുംബവും അധിക്ഷേപിച്ചുവെന്ന് ഗായിക കെനിഷ ഫ്രാൻസിസ് ആരോപിച്ചതിന് പിന്നാലെ മറുപടിയുമായി ആരതി രവി രംഗത്ത്. എൻ്റെ മൗനം ബലഹീനതയുടെയോ കുറ്റബോധത്തിൻ്റെയോ ലക്ഷണമല്ലെന്നും നീതി ലഭ്യമാക്കാൻ നിയമസംവിധാനത്തിൽ വിശ്വാസിക്കുന്നുവെന്നും ആരതി രവി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പ്രസ്താവനയിൽ പറയുന്നു. 

“എൻ്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള പൊതു അഭിപ്രായപ്രകടനങ്ങളുടെ വെളിച്ചത്തിൽ, എൻ്റെ നിശബ്ദത ബലഹീനതയുടെയോ കുറ്റബോധത്തിൻ്റെയോ ലക്ഷണമല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. ഞാൻ മാന്യമായി തുടരാനും എന്നെ കുറിച്ച് മോശം പറയാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനും തീരുമാനിച്ചു. സത്യം മറച്ചുവെക്കാൻ എന്നെ മോശമായി ചിത്രീകരിക്കുകയാണ്. പക്ഷേ നിയമവ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു.”

“വ്യക്തമായി പറഞ്ഞാൽ, പരസ്പര സമ്മതത്തിലൂടെ പുറപ്പെടുവിച്ചതാണെന്ന് അവകാശപ്പെടുന്ന പൊതു പ്രഖ്യാപനത്തെ കുറിച്ചാണ് മുൻപ് പ്രസ്താവനയിൽ ഞാൻ പരാമർശിച്ചത്.  ഈ വിഷയത്തിൽ ഞാൻ ഇപ്പോഴും ഒരു സ്വകാര്യ സംഭാഷണം പ്രതീക്ഷിക്കുന്നു, എന്നാൽ അത് ഇതുവരെ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഞാൻ വിവാഹത്തിൻ്റെ പവിത്രതയെ ആഴത്തിൽ ബഹുമാനിക്കുന്നു, ആരുടെയും പ്രശസ്തി ഹനിക്കുന്ന പൊതു ചർച്ചകളിൽ ഏർപ്പെടില്ല,” ആരതി കുറിച്ചു. 

സെപ്തംബർ 9 നാണ് ജയം രവി ഭാര്യയിൽ നിന്ന് വേർപിരിയുന്നതായി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. എന്നാൽ ഈ പരസ്യ പ്രഖ്യാപനം തന്നെ ഞെട്ടിച്ചു  എന്നായിരുന്നു ആരതി രവി പറഞ്ഞത്.  “എൻ്റെ അറിവോ സമ്മതമോ കൂടാതെ, ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള അടുത്തിടെ പരസ്യമായി  നടത്തിയ  പ്രഖ്യാപനം എന്നെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വർഷം തമ്മിൽ പങ്കിട്ട ജീവിതത്തിനു ശേഷം, അത്തരമൊരു സുപ്രധാന കാര്യം പറയുമ്പോൾ അത് അർഹിക്കുന്ന ദയയോടെയും ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു, ”  ആരതി രവി കുറിച്ചതിങ്ങനെ. 

Leave a Reply