മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. സംഗീത മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇതിനോടകം സംഗീതം നിര്‍വഹിച്ചിട്ടുണ്ട് ഗോപി സുന്ദര്‍.
ഇപ്പോള്‍ ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്‍മയി പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ഗോപിയുടെ പ്രണയിനിയും ഗായികയുമാണ് അഭയ ഹിരണ്‍മയി. രണ്ടുപേര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തല്‍ നിരവധി വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ഇരുവരും ജീവിതം ആഘോഷിക്കുകയാണ്
ഗോപിയുടെ നിരവധി സംഗീത സംവിധാനത്തില്‍ അഭയ പാടിയിട്ടുണ്ട്. ‘unconditional love’ എന്ന ക്യാപ്ഷനോടെ അഭയ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.