പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും. 12 മണിക്കാണ് സംസ്കാര ചടങ്ങുകൾ.
വാക്സിൻ വീണ്ടും പരിശോധിക്കണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ്, കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. വാക്സിൻ വീണ്ടും പരിശോധനയ്ക്ക് അയക്കാൻ കെഎംഎസ്‍സിഎലിനും നിർദേശം നൽകി.കേന്ദ്ര മരുന്ന് ലാബിന്റെ ഗുണനിലവാര പരിശോധന കഴിഞ്ഞാണ് നിലവിൽ സംസ്ഥാനത്തേക്ക് വാക്സിൻ വരുന്നത്. ഇതിൽ സംശയം ഉയർന്നതിനാൽ ആണ് കേന്ദ്ര ആരോഗ്യമന്ത്രിയിട് കത്തയച്ചു വീണ്ടും പരിശീധനയ്ക്ക് ആവശ്യപ്പെടുന്നത്. വാക്സിൻ ഗുണനിലവാരത്തിന് പുറമെ വാക്സിൻ സൂക്ഷിച്ചത്തിലെ പാളിച്ച, ശീതീകരണ സംവിധാനത്തിലെ പോരായ്മ എന്നിവയും വാക്സിൻ ഫലപ്രാപ്തി നഷ്ടപ്പെടാൻ ഇടയാക്കും. വാക്സിൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഇല്ലെങ്കിൽ, പേവിഷ വൈറസിന് ജനിതക വ്യതിയാനം ഉണ്ടായോ എന്നതും പ്രധാനമാണ്.