നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ച് സിപിഐ. സംസ്ഥാന നേതൃത്വത്തില്‍ നിശ്ചയിച്ചിരിക്കുന്ന പ്രായ പരിധി 75 വയസ്സാണ്. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.ജില്ലാ സെക്രട്ടറിക്ക് 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.