Spread the love
അബുദാബി നാഷണല്‍ അക്വേറിയം നാളെ തുറക്കും

300 വ്യത്യസ്ത ഇനങ്ങളില്‍ 46,000 ജീവികളെ പ്രര്‍ദര്‍ശിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം അബുദാബിയിൽ നാളെ തുറക്കും. ലോകത്തെ, ജീവിച്ചിരിക്കുന്ന ഏറ്റവും വലുപ്പമുള്ള പാമ്പ് എന്ന കരുതപ്പെടുന്ന റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ് അക്വേറിയത്തിന്റെ പ്രധാന ആകര്‍ഷണമാണ്. ഹാമര്‍ഹെഡ് സ്രാവുകളും ബുള്‍ സാവ്രുകളും ഉള്‍പ്പെടെയുള്ള വ്യത്യസ്ത മത്സ്യങ്ങളുടെ വലിയ കൂട്ടവും പക്ഷികളും ഉരഗങ്ങളും ഉൾപ്പെടുന്നു. സ്രാവുകള്‍ക്കൊപ്പമുള്ള സ്‌കൂബ ഡൈവിങ് സന്ദര്‍ശകര്‍ക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. ഗ്ലാസ് ബോട്ട് ടൂര്‍, കണ്ണാടി പാലത്തിലൂടെയുള്ള സാഹസിക നടത്തം എന്നിവയും സന്ദര്‍ശകര്‍ക്കു ആകർഷകമാകും.

പത്ത് സോണുകളിലായുള്ള അറുപതിലധികമുള്ള പ്രദര്‍ശനങ്ങള്‍ കണ്ടുതീര്‍ക്കാന്‍ രണ്ടു മണിക്കൂര്‍ വേണ്ടിവരും. 16 വയസ് മുതലുള്ളവര്‍ക്കാണ് അക്വേറിയത്തില്‍ പ്രവേശനം. പൂര്‍ണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 96 മണിക്കൂറില്‍ താഴെ സാധുതയുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലമോ അല്‍ ഹോസ്ന്‍ ആപ്പില്‍ ലഭ്യമാക്കണം.

Leave a Reply