ഗ്രീന്‍ ലിസ്റ്റില്‍ മാറ്റം വരുത്തി അബുദാബി. 72 രാജ്യങ്ങളടങ്ങിയ പട്ടികയില്‍ തുര്‍ക്കിയെ കൂടി ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റൈന്‍ പാലിക്കേണ്ടതില്ല. വാക്‌സീനെടുത്ത യാത്രക്കാര്‍ എമിറേറ്റിലെത്തിയ ശേഷം ആറാം ദിവസം വീണ്ടും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. വാക്‌സീനെടുക്കാത്തവര്‍ക്ക് ആറ്, ഒമ്പത് ദിവസങ്ങളില്‍ പരിശോധനയുണ്ട്. പുതുക്കിയ പട്ടിക ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നതായി അബുദാബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം(ഡിസിറ്റി) അറിയിച്ചു. ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയില്‍ മുഴുവന്‍ രാജ്യങ്ങളുടെയും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.