Spread the love


കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ കർശന നടപടികളുമായി അബുദാബി.


അബുദാബി∙ കോവിഡ് -19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ കർശനമായ പ്രവേശന നടപടിക്രമങ്ങളും രാത്രിയിലെ അണുനശീകരണ യജ്ഞവും ഉൾപ്പെടെയുള്ള നടപടികളുമായി അബുദാബി. ബലിപെരുന്നാൾ സമയത്ത് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായാണ് ദേശീയ ദുരന്ത നിവാരണ സമിതി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. അബുദാബിയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി എല്ലാവരും വാക്സിനേഷൻ എടുത്തിരിക്കണം. രണ്ടു വാക്സിനേഷൻ എടുത്തവരും 48 മണിക്കൂറിനകത്ത് എടുത്ത കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ജൂണിൽ ഇദ് ഉൽ ഫിത്റിനു ശേഷം കോവിഡ് 19 അണുബാധ വർധിച്ച സാഹചര്യം കണക്കിലെടുത്താണു പുതിയ കരുതൽ നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ നടത്തുന്ന അണുനശീകരണ യജ്ഞം ജൂലൈ 19 മുതൽ ആരംഭിച്ചു. അടിയന്തര സാഹചര്യം ഇല്ലാതെ ആ സമയത്ത് ആരും പുറത്തിറങ്ങുകയോ വാഹനത്തിൽ സഞ്ചരിക്കുകയോ ചെയ്യരുത്.ബീച്ചുകൾ, പാർക്കുകൾ, റസ്റ്ററന്റുകൾ, കഫെകൾ , സ്പാ, ജിം തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ശേഷിയുടെ 50% മാത്രമാണു പ്രവർത്തിക്കാൻ അനുമതി. ഷോപ്പിങ് മാളുകൾക്ക് 40% ഉം സിനിമാ തിയറ്ററുകൾക്ക് 30% ഉം ശേഷിയിലാണു പ്രവർത്തിക്കാൻ കഴിയുക. പബ്ലിക് ടാക്സികൾക്ക് അഞ്ച് സീറ്റർ വാഹനങ്ങളാണെങ്കിൽ മൂന്നു യാത്രക്കാരെയും ഏഴ് സീറ്റർ വാഹനങ്ങളാണെങ്കിൽ നാലും യാത്രക്കാരെയും ഉൾക്കൊള്ളിക്കാം എന്നതാണ് അധികൃതരുടെ പുതിയ നിർദ്ദേശങ്ങൾ.

Leave a Reply