അബുദാബി :കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ക്വാറന്റീൻ നിബന്ധന ജൂലൈ ഒന്നു മുതൽ ഒഴിവാക്കാനൊരുങ്ങി അബുദാബി.
ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് സാംസ്കാരിക ടൂറിസം വകുപ്പ് അറിയിച്ചു. നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്ന 29 രാജ്യക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ല. റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യക്കാർക്ക് 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഇവർ രാജ്യത്തെത്തി നാല്,എട്ട് ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം.
രാജ്യാന്തര യാത്രക്കാർക്ക് ജൂലൈ 1 മുതൽ യാത്ര നടപടികളിൽ ഇളവ് പ്രഖ്യാപിക്കുമെന്ന് മെയ് 16ന് അബുദാബി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യക്കാർക്ക് യുഎഇ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ പിന്നീടാവും പ്രഖ്യാപനം.