തിരുവനന്തപുരം∙ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയിൽ എ.സി.മൊയ്തീന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് എ.സി.മൊയ്തീൻ. അദ്ദേഹത്തെ സംശയമുനിയിൽ നിർത്താനാണ് ഇഡിയുടെ ശ്രമം. ഇഡി രാഷ്ട്രീയം കളിക്കുകയാണ്, പറയുന്നത് കഴമ്പില്ലാത്ത കാര്യമാണ്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഇഡിയുടെ പരിശോധന’– ഗോവിന്ദൻ പറഞ്ഞു.