ശബരിമലയിൽ എല്ലാവർക്കും പ്രവേശനമുണ്ടെന്ന കോടതി വിധി വ്യക്തമാക്കി പുറത്തിറക്കിയ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമല ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ കൈപ്പുസ്തകത്തിലാണ് എല്ലാവർക്കും പ്രവേശനമുണ്ടെന്ന കാര്യം എഴുതിയിരുന്നത്. 2018ലെ സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു നിർദ്ദേശം. സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശം ഇല്ലെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെ കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.