ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. അടിയന്തര നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടതായും മോദി ട്വീറ്റ് ചെയ്തു.