വട്ടവട∙ കോവിലൂരിൽ നടന്ന കാളയോട്ടത്തിനിടയിൽ (മഞ്ചുവിരട്ട്) കാള പാഞ്ഞുകയറി പരുക്കേറ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കോവിലൂർ മന്നാടി വീട്ടിൽ എം.കെ.മുരുകൻ (60) ആണ് അന്തരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.