ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയവർ ലോറിയിടിച് ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം. പരിക്കേറ്റു ചികിത്സയിലായിരുന്ന രാമചന്ദ്രൻ നായർ (72) മരിച്ചതായി സ്ഥിരീകരിച്ചു. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.