
കോട്ടയം: ഏറ്റുമാനൂരിൽ അപകടത്തിൽപെട്ടയാൾ, കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് വഴിയിൽ കിടന്ന് മരിച്ചു. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. എന്നാൽ ഇവരെ ആക്‌സ്പത്രിയിൽ എത്തിക്കാൻ ആരും തയാറായില്ല. ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടു ഉണ്ട്. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണ്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.