
ആലപ്പുഴ∙ ദേശീയപാതയിൽ കലവൂർ കൊച്ചുപള്ളിക്കു വടക്ക് ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിക്കു ഗുരുതര പരുക്ക്. കണ്ണൂർ കണിച്ചാർ പോസ്റ്റിൽ വട്ടമറ്റത്തിൽ വീട്ടിൽ നെജോ പി.ജയിംസിനാണു (31) പരുക്ക്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് നെജോ. നിലവിൽ വെന്റിലേറ്ററിലാണ്. തിരുവനന്തപുരത്തെ ജുവലറി ജീവനക്കാരനായ നെജോ നാലു സുഹൃത്തുക്കളുമായി കാറിൽ ജോലി സ്ഥലത്തേക്കു പോകവേയാണ് അപകടം. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരുക്കുണ്ട്. നെജോയാണു കാർ ഓടിച്ചത്.