Spread the love
രാജ്യത്ത് വായുമലിനീകരണം മൂലമുള്ള മരണം രണ്ടര മടങ്ങ് വർധിച്ചതായി സി.എസ്.ഇയുടെ റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് വായു മലിനീകരണം മൂലമുള്ള മരണം അധികരിച്ചതായി പഠനറിപ്പോർട്ട്. പി.എം. 2.5 മലിനീകരണം മൂലമുള്ള മരണസംഖ്യയാണ് വർധിച്ചത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റിന്റെ (സിഎസ്ഇ) പുതിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്.

2.5 മൈക്രോമീറ്ററിന് താഴെ വലിപ്പമുള്ളതും ശ്വാസകോശത്തിനുള്ളിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ ശേഷിയുള്ളതും ചിലയവസരങ്ങളിൽ രക്തചംക്രമണത്തിൽ പ്രവേശിച്ച് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വായുവിലെ മലിനകണികകളാണ് PM 2.5.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം 2019 ൽ സംഭവിച്ച് നാലിലൊന്ന് മരണങ്ങളുടെയും കാരണം വായു മലിനീകരണമാണെന്നും പറയുന്നു.

2019 ൽ വായു മലിനീകരണം മൂലം ലോകത്താകമാനം അറുപത് ലക്ഷത്തോളം പേർ മരിച്ചു. അതേ സമയം ഇന്ത്യയിൽ പത്ത് ലക്ഷത്തിലേറെ മരണം സംഭവിച്ചു. വായു മലിനീകരണം മൂലം ആഗോളതലത്തിൽ നാലര ലക്ഷത്തിലേറെ ശിശുക്കൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ ഇന്ത്യയിൽ ശിശുമരണം ഒരുലക്ഷത്തിലധികമായിരുന്നു.

Leave a Reply