തിരുവല്ല (പത്തനംതിട്ട)∙ നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസിനെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയം പാസായി.
എൽഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. കോൺഗ്രസിലെ ഒരംഗവും സ്വതന്ത്രനും അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്തു.
മറ്റു യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയായ കെ.പി.പുന്നൂസ് ഒളിവിലാണ്.