പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുഗ ശരണരു അറസ്റ്റിൽ.മഠം നടത്തുന്ന സ്‌കൂളിലെ വിദ്യാർഥിനികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ നൽകിയ പരാതിയിൽ മഠാധിപതിക്കെതിരെ കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയിരുന്നു. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. മഠത്തിലെ വാർഡൻ ഉൾപ്പെടെ അഞ്ച് പേർ കേസിൽ പ്രതികളാണ്. ചിത്രദുർഗയിലെ ഒരു പ്രമുഖ ലിംഗായത്ത് മഠത്തിന്റെ മുഖ്യ മഠാധിപതിയാണ് ശിവമൂർത്തി മുരുഘ ശരണാരു.15ഉം 16ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ മൂന്നര വർഷത്തിലേറെയായി മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ 24 ന് ഹോസ്റ്റൽ വിട്ടിറങ്ങിയ കുട്ടികളെ ജൂലൈ 25 ന് കണ്ടെത്തി. പിന്നാലെ ആഗസ്റ്റ് 26 ന് മൈസൂരിലെ നസർബാദ് പോലീസ് സ്റ്റേഷനിൽ മഠാധിപതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പരാതി തനിക്കെതിരെയുള്ള ദീർഘകാല ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രതിയുടെ വാദം.