Spread the love
തിരുവനന്തപുരത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികളായ പ്രതികള്‍ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. ബിന്ദുവിന്‍റ അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും മകന്‍റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. അതിര്‍ത്തി തര്‍ക്കമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ബിന്ദു, മകള്‍ അജിഷ്നക്കും നേരെ ഒഴിച്ചത്. അജേഷയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ട്.

Leave a Reply