ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം. കൊടിപുരത്തെ ആർ രാഗേഷിനെ കത്തിയും ആസിഡും ഉപയോഗിച്ച് ആക്രമിച്ച ശേഷം കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി ജയന്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ദുബായിയില്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ജൂലൈ മാസം രാഗേഷ് സഹോദരിയുടെ വിവാഹത്തിനായി തിരികെ നാട്ടിലെത്തി. ഇയാള്‍ മൂന്നുമാസത്തിന് മുന്‍പ് വിവാഹിതനാവുകയും ചെയ്തു. ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാഗേഷിനോട് ആവശ്യപ്പെട്ടു. ഇതിനേച്ചൊല്ലി രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. നാട്ടില്‍ വച്ച് വിവാഹം കഴിഞ്ഞ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചു. പ്രകോപിതയായ യുവതി രാഗേഷിനെ ആക്രമിക്കുകയായിരുന്നു. രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറയുന്നു. വിഷം കഴിച്ചാണ് ജയന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.