കൊളംബോ :കഴിഞ്ഞാഴ്ച കടലിൽ തീ പിടിച്ച ചരക്ക് കപ്പലിൽ നിന്ന് നൈട്രജൻ ഡയോക്സൈഡിന് ചോർച്ച സംഭവിച്ചിരുന്നു.
ഇത് കൊളംബോ തീരത്ത് നേടിയ ആസിഡ് മഴക്ക് സാധ്യതയുനടക്കുമെന്നും, തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും, മഴ നനയരുതെന്നുമുള്ള മുന്നറിയിപ്പുമായി മറൈൻ എൻവയൺമെൻറ് പ്രൊട്ടക്ഷൻ അതോറിറ്റി (എംഇപിഎ). അതേസമയം, കപ്പലിലെ തീ നളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ഈമാസം 20 നായിരുന്നു സംഭവം.രാസവസ്തുക്കളും,ഇന്ധനവുമായി ഗുജറാത്തിൽനിന്ന് എത്തിയ ചരക്കുകപ്പൽ കൊളംബോ തീരത്ത് നങ്കൂരമിട്ടു കിടക്കുമ്പോൾ ആയിരുന്നു തീപിടുത്തം.325 ടൺ ഇന്ധനത്തിന് പുറമേ 25 ടൺ നൈട്രിക് ആസിഡും കപ്പലിൽ ഉണ്ടായിരുന്നു.കപ്പലിലെ 1,486 കണ്ടെയ്നുകളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിന് ആവശ്യമായ രാസവസ്തുക്കളും ഉണ്ട്. അതേസമയം,ഇന്ത്യൻ കോസ്റ്റ് ഗാർഡ്
കപ്പലുകളും, 2 ലങ്കൻ ടഗ് ബോട്ടുകളും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.